Latest NewsKeralaNews

പട്ടികജാതി വിഭാഗത്തിലെ 5000 യുവതി യുവാക്കൾക്ക് തൊഴിൽ നൽകും: പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ 5000 യുവതി യുവാക്കൾക്ക് തൊഴിൽ നൽകാൻ സംസ്ഥാന സർക്കാർ. പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പാണ് യുവതീ യുവാക്കൾക്ക് നൂതന കോഴ്‌സുകളിൽ പരിശീലനത്തിനും നൈപുണ്യവികസനത്തിനും അവസരമൊരുക്കുന്നത്. 5000 യുവജനങ്ങൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും.

Read Also: തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ പുതിയ ആദായ നികുതി സ്ലാബുകൾ വരെ: ബജറ്റ് 2023 പ്രതീക്ഷകൾ

‘ട്രെയ്സ്’ (TRACE – Training for Career Excellence) എന്ന പദ്ധതിക്ക് കീഴിലാണ് തൊഴിൽ പരിശീലനം. മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ , അഡ്വാൻസ്ഡ് ബയോമെഡിക്കൽ എക്വിപ്‌മെന്റ് ഹാൻഡ്സ് ഓൺ ട്രെയിനിങ്, അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ, നഴ്‌സിംഗ് അസിസ്റ്റന്റ്, സോളാർ പി വി മെയിന്റനൻസ്, സ്‌കെഫോൾഡിങ് ഓപ്പറേറ്റർ, പ്ലംബിംഗ് എഞ്ചിനീയറിംഗ്, പെയിന്റിംഗ് & ഫിനിഷിങ് വർക്‌സ്, വാട്ടർ പ്രൂഫിങ് & ഹോം ഓട്ടോമേഷൻ, ഫിറ്റർ ഫാബ്രിക്കേഷൻ, പ്രോസസ്സ് ഇൻസ്ട്രുമെന്റഷൻ, ഇൻഡസ്ട്രിയൽ വെൽഡർ & ഇൻഡസ്ട്രിയൽ ഇലെക്ട്രിഷ്യൻ , ക്യാബിൻ ക്രൂ ട്രെയിനിങ്, എയർലൈൻ മാനേജ്മന്റ് ട്രെയിനിങ്, സപ്ലൈ ചെയിൻ & ട്രാൻസ്‌പോർട്ടേഷൻ മോഡ് ട്രെയിനിങ്, മെഷീൻ ഓപ്പറേറ്റർ ഇൻ പ്ലാസ്റ്റിക് പ്രോസസ്സിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ വെബ് അപ്ലിക്കേഷൻ തുടങ്ങിയ നൂതനമായ മേഖലകളിലാണ് പരിശീലനം.

സ്വദേശത്തും പുറത്തുമുള്ള പുതിയ തൊഴിൽ മേഖലകളിലേക്കു അവരെ എത്തിച്ച് സുസ്ഥിരവരുമാനം സാധ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

Read Also: കാഴ്ച മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ: മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button