Latest NewsIndiaInternational

കരുതിക്കൂട്ടിയുള്ള നുണപ്രചാരണം: ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങളില്‍ 68നും മറുപടിയുമായി അദാനി ഗ്രൂപ്പ്

മുംബൈ: കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ​ഗ്രൂപ്പ് രം​ഗത്ത്. വിവാദ റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുശേഷമാണ് 413 പേജുകളുള്ള വിശദമായ മറുപടിയുമായി അദാനി എത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഇന്ത്യൻ നിയമങ്ങൾ മനസിലാക്കാതെ ദുരുദേശത്തോടെ തയാറാക്കിയ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗിന്റേതെന്നും അദാനി ​ഗ്രൂപ്പ് ആരോപിക്കുന്നു.

പൊതുജന മദ്ധ്യത്തില്‍ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്‌ ഹിന്‍ഡന്‍ബര്‍ഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി ആരോപിച്ചു. ഹിന്‍ഡന്‍ ബര്‍ഗി റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളില്‍ 68നും അതത് കമ്പനികള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നും ശേഷിച്ച 20ല്‍ 16 എണ്ണം ഷെയര്‍ ഹോള്‍ഡര്‍മാരുടെ വരുമാനത്തെ കുറിച്ചാണെന്നും 4 ചോദ്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും മറുപടിയില്‍ പറയുന്നു.

‘ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യൻസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം എന്നിവയ്ക്കും ഇന്ത്യയുടെ അഭിലാഷങ്ങൾക്കും അതിന്റെ വളർച്ചാ കഥയ്ക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്’ അദാനി ഗ്രൂപ്പ് വിശദീകരണ കുറിപ്പിൽ പറയുന്നു. കോടതി തീര്‍പ്പാക്കിയ കേസുകള്‍ വരെ പുതിയ ആരോപണം എന്ന പോലെ അവതരിപ്പിക്കുന്നു എന്നും മറുപടിയില്‍ കമ്പനി കുറ്റപ്പെടുത്തി.

വിദേശത്ത് ഷെല്‍ കമ്പനികള്‍ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും കമ്പനി പറയുന്നു. വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്ക് അറിയില്ലെന്നും മറുപടിയിലുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിലെ പിഴവുകളും പരസ്പരവൈരുദ്ധ്യവുമെല്ലാം ഒന്നുകിൽ മനപൂർവമായി സംഭവിച്ചതോ അല്ലെങ്കിൽ പൂർണമായ അജ്ഞതയിൽ നിന്നുണ്ടായതോ ആണെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

തെറ്റായ കാര്യങ്ങൾ സ്ഥാപിക്കുന്നതിനായി പല പൊതുരേഖകളേയും ഹിൻഡൻബർഗ് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി ഉദ്ധരിക്കുകയും കൃത്രിമമായി അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ നിയമവും അക്കൗണ്ടിംഗ് തത്വങ്ങളും അവഗണിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ജുഡിഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിന്‍ഡന്‍ബര്‍ഗ് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് വിമര്‍ശിച്ചു. ഇന്ന് വിപണി പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം. രാവിലെ 8.30ന് അദാനി ഗ്രൂപ്പ് സി.എഫ്.ഒ ജുഗ്ഷീന്തര്‍ സിംഗ് വിശദമായ ചാനല്‍ അഭിമുഖം നല്‍കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button