Latest NewsNewsBusiness

സെൻസെക്സ് മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

നിഫ്റ്റി മിഡ്ക്യാപ് സൂചികയും, നിഫ്റ്റി സ്മോൾക്യാപ് സൂചികയും 0.5 ശതമാനത്തോളം ഉയർന്നു

തുടർച്ചയായ രണ്ടാം ദിനവും സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 224 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,932-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 208 പോയിന്റ് ഇടിഞ്ഞ് 17,445- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയുടെ ആരംഭ ഘട്ടത്തിൽ നിഫ്റ്റി 37 പോയിന്റ് ഉയർന്നിരുന്നു. അതേസമയം, നിഫ്റ്റി മിഡ്ക്യാപ് സൂചികയും, നിഫ്റ്റി സ്മോൾക്യാപ് സൂചികയും 0.5 ശതമാനത്തോളം ഉയർന്നു.

ഇന്ന് വിപണിയിൽ 1,654 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 1,846 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 127 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി, അംബുജ സിമന്റ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബ്രിട്ടാണിയ, പോളിസി ബസാർ തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഉണ്ടായ ഇടിവ് ഇന്ന് വിപണിയെ നേരിയ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനാൽ, വ്യാപാരത്തിന്റെ ആരംഭം മുതൽ അവസാനം വരെ നിക്ഷേപകർ ജാഗ്രത പുലർത്തിയിരുന്നു.

Also Read: സൗദിയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കും: മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button