Latest NewsNews

കോവിഡ് പേടിയില്‍ മകനുമൊത്ത് പൂട്ടിയിട്ട വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്ന് കൊല്ലം; ഭര്‍ത്താവിനെ പോലും കയറ്റിയില്ല

ഗുരുഗ്രാം: കോവിഡ് ഭീതിയില്‍ പത്തുയസുകാരനായ മകനുമൊത്ത് പൂട്ടിയിട്ട വീടിനുള്ളില്‍ യുവതി കഴിഞ്ഞത് മൂന്ന് കൊല്ലത്തോളം. മുപ്പത്തിമൂന്നുകാരിയായ മുൻമുൻ മാജിയും അവരുടെ പത്തു വയസ്സുള്ള മകനുമാണ് വീട്ടിൽ മൂന്ന്‌ വര്‍ഷം കഴിഞ്ഞത്. ഗുരുഗ്രാമിലെ ചക്കാർപുരിലാണ് സംഭവം. മുൻമുനിന്റെ ഭർത്താവ് സുജൻ മാജി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

യുവതിയുടെ ഭര്‍ത്താവ് ഇതേ നഗരത്തില്‍ തന്നെ എഞ്ചിനീയറാണ്. ലോക്ഡൗണ്‍ പിൻവലിക്കും വരെ ഇദ്ദേഹവും ഇവര്‍ക്കൊപ്പം വാടകവീട്ടിലുണ്ടായിരുന്നു.

എന്നാല്‍, പിന്നീട് സുജൻ മാജി ജോലിക്ക് പോയിത്തുടങ്ങിയതോടെ ഇദ്ദേഹത്തെ യുവതി വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നു. ആദ്യമെല്ലാം ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം തുടര്‍ന്ന ഇദ്ദേഹം പിന്നീട് മറ്റൊരു വീട് വാടകയ്ക്കെടുത്ത് അങ്ങോട്ട് മാറി.

യുവതിക്കും കുഞ്ഞിനും വേണ്ട വീട്ടുസാധനങ്ങളും മറ്റും ഇയാൾ തന്നെ ഗേറ്റിന് പുറത്ത് വാങ്ങിവയ്ക്കും. വീടിന്‍റെ വാടകയും കറണ്ട്- വെള്ളം എന്നിവയുടെയെല്ലാം ചാര്‍ജും അടച്ചിരുന്നത് സുജൻ മാജി തന്നെയാണ്. വീഡിയോ കോളിലൂടെ എപ്പോഴും ഇവരുമായി ബന്ധപ്പെടാം. പക്ഷേ നേരിട്ടുള്ള ബന്ധം ഇല്ല. മാസങ്ങള്‍ ആയിട്ടും ഭാര്യക്ക് മാറ്റമില്ലാതെ ആയതോടെ ഫെബ്രുവരി 17ന് ഇയാൾ പൊലീസില്‍ പരാതിപ്പെടുന്നത്. ഒടുവില്‍ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമെത്തി പൂട്ട് തകര്‍ത്ത് വീട്ടിലേക്ക് പ്രവേശിക്കുകയും യുവതിയെയും കുട്ടിയെയും അവിടെ നിന്ന് മാറ്റുകയും ചെയ്യുകയായിരുന്നു. യുവതിക്ക് മാനസിപ്രശ്നങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മനശാസ്ത്ര വിദഗ്ധരുടെ കീഴില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വേസ്റ്റുകളിരുന്ന് കൂടി, അത് കാര്യമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ഇവര്‍ പാചകവാതകമോ വെള്ളം സ്റ്റോര്‍ ചെയ്തതോ പോലും വീട്ടില്‍ ഉപയോഗിക്കാറില്ലായിരുന്നുവെന്നും മകനെ സൂര്യപ്രകാശമേല്‍ക്കാൻ പോലും പുറത്ത് വിടില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button