Latest NewsNewsInternational

ഭൂകമ്പത്തില്‍ ഭവനരഹിതരായ 15 ലക്ഷം പേര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കും: പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുമാസം, ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിക്ക് പുതിയ മുഖം: ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

അങ്കാറ: ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് തുര്‍ക്കി. ഈ മാസം ആറിന് തുര്‍ക്കിയെയും സിറിയയെയും തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞിരുന്നു.

Read Also: ആ പാവം കൊച്ചിനെ ചവിട്ടി, കണ്ണില്‍ച്ചോരയില്ല: ആള്‍ക്കാരുടെ മനസില്‍ താനൊരു ക്രൂരനായി മാറിയെന്ന് രവീന്ദ്രന്‍

തുര്‍ക്കിയില്‍ മാത്രം 44,218 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സിറിയയില്‍ 5,914 പേര്‍ക്കും. 520,000 അപാര്‍ട്‌മെന്റുകളടങ്ങിയ 160,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.

ഒരുമാസത്തിനകം തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ട് ഒരു വര്‍ഷത്തിനകം, ഭൂകമ്പത്തില്‍ വീട് നഷ്ടമായ എല്ലാവര്‍ക്കും കിടപ്പാടം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ഇതിനായുള്ള ടെന്‍ഡറുകളും കോണ്‍ട്രാക്റ്റുകളും ഒപ്പുവെച്ചതായും എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രക്ഷപ്പെട്ടവര്‍ നിലവില്‍ താമസസൗകര്യമില്ലാതെ ദുരിതത്തിലാണ്. താല്‍കാലിക ടെന്റുകള്‍ ഒരുക്കിയാണ് പലരെയും പുനരധിവസിപ്പിച്ചിരിക്കുന്നത്. ടെന്റുകള്‍ ആവശ്യത്തിന് ഇല്ലാത്തത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സ്‌കൂളുകള്‍ പോലുള്ളവ സഹായം നല്‍കാനുള്ള കേന്ദ്രങ്ങളായും മാറ്റിയിരിക്കുകയാണ്.

ആദ്യഘട്ടത്തില്‍ 1500 കോടി ഡോളര്‍ ചെലവിട്ട് രണ്ടുലക്ഷം അപാര്‍ട്‌മെന്റുകളും 70,000 ഗ്രാമീണ വീടുകളും പണിയാനാണ് തുര്‍ക്കി സര്‍ക്കാരിന്റെ പദ്ധതി. പുനരധിവാസത്തിനായി 2500 കോടി ഡോളര്‍ വേണ്ടിവരുമെന്നാണ് യു.എസ് ബാങ്ക് ജെപി മോര്‍ഗന്‍ കണക്കുകൂട്ടുന്നത്. ഭൂകമ്പത്തില്‍ ഏതാണ്ട് 15 ലക്ഷം ആളുകള്‍ ഭവനരഹിതരായെന്നാണ് യു.എന്‍.ഡി.പിയുടെ റിപ്പോര്‍ട്ട്. അതില്‍ അഞ്ചുലക്ഷത്തിന് പുതിയ വീട് അനിവാര്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button