Latest NewsNewsTechnology

എഴുത്തും വഴങ്ങുമെന്ന് തെളിയിച്ച് ചാറ്റ്ജിപിടി, കുറഞ്ഞ കാലയളവുകൊണ്ട് രചിച്ചത് 200 പുസ്തകങ്ങൾ

ചാറ്റ്ജിപിടി രചിച്ച പുസ്തകങ്ങൾ ആമസോൺ സ്റ്റോറിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്

ടെക് ലോകത്തെ മാറ്റിമറിച്ച ചാറ്റ്ജിപിടി വീണ്ടും വൈറലാവുകയാണ്. സംശയനിവാരണം മാത്രമല്ല, എഴുത്തും വഴങ്ങുമെന്നാണ് ഇത്തവണ ചാറ്റ്ജിപിടി തെളിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ അത്ഭുതങ്ങൾ സൃഷ്ടിച്ച ചാറ്റ്ജിപിടി ഇതിനോടകം 200 പുസ്തകങ്ങളാണ് രചിച്ചിരിക്കുന്നത്. കൂടാതെ, രചിക്കുന്ന പുസ്തകങ്ങളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ കഥ, കവിത, ലേഖനങ്ങൾ, നോവൽ, സ്ക്രിപ്റ്റ് അങ്ങനെ എന്തും എഴുതാനുള്ള കഴിവ് ചാറ്റ്ജിപിടിക്ക് ഉണ്ട്.

ചാറ്റ്ജിപിടി രചിച്ച പുസ്തകങ്ങൾ ആമസോൺ സ്റ്റോറിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഈ പുസ്തകങ്ങൾ ഇ- ബുക്കുകളോ, പേപ്പർ ബാക്കുകളോ ആയി വാങ്ങാൻ കഴിയുന്നതാണ്. ചാറ്റ്ജിപിടിയുടെ പുസ്തകങ്ങൾ വരെ എഴുതാനുള്ള കഴിവ് സാഹിത്യ ലോകത്തെ തന്നെ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഈ പ്രവണത തുടർന്നാൽ എഴുത്തുകാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം എന്നുള്ള ആശങ്കയും ഉയരുന്നുണ്ട്. മാസങ്ങൾക്കകം ചാറ്റ്ജിപിടി രചിച്ച പുസ്തകങ്ങൾ വിപണിയിൽ നിറയുമെന്നാണ് വിലയിരുത്തൽ.

Also Read: ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ ഇടിവ് തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button