Latest NewsKeralaNews

ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു, പിന്നീട് കടന്ന് പിടിച്ചു; ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

കൊട്ടാരക്കര: ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നുപിടിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം പൂവറ്റൂർ സ്വദേശി രാഹുലാണ് അറസ്റ്റില്‍ ആയത്. ഉത്സവം കഴിഞ്ഞ് രാത്രിയിൽ തിരികെ മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിക്കുകയും പിന്നീട് യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പ്രതി ഇതിനിടയിൽ രക്ഷപ്പെട്ടു.

യുവതിയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. അന്വേഷണത്തെ തുടർന്ന് രാഹുലിനെ വീടിന് സമീപം നിന്ന് പിടികൂടി. സ്ത്രീത്വത്തെ അപമാനിച്ചതടക്കം വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button