Latest NewsMollywoodNewsIndiaEntertainment

എന്റെ ശരീരം എന്റെ അവകാശം : ശരീര സങ്കല്പങ്ങളെക്കുറിച്ച് വരലക്ഷ്മി ശരത്കുമാര്‍

പുരുഷശബ്ദത്തോട് സാമ്യം തോന്നുന്നുവെന്നായിരുന്നു പ്രധാന പരിഹാസം

മമ്മൂട്ടിയുടെ കസബയിലൂടെ മലയാളികകൾക്കും ഏറെ പരിചിതയാണ് തെന്നിന്ത്യൻ താര പുത്രി വരലക്ഷ്മി ശരത്കുമാര്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന വരലക്ഷ്മി സിനിമയിലെ തുടക്ക സമയത്ത് തന്റെ ശരീര പ്രകൃതി കാരണം പല രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്. ഒന്നാമതായി ശബ്ദത്തിന്റെ പേരിലുള്ള പരിഹാസമാണ് നടിക്ക് കേള്‍ക്കേണ്ടി വന്നത്. പുരുഷശബ്ദത്തോട് സാമ്യം തോന്നുന്നുവെന്നായിരുന്നു പ്രധാന പരിഹാസം. ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ നടി ഇത്തരം കളിയാക്കലുകൾക്ക് വരലക്ഷ്‍മി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

read also: ജനങ്ങളുടെ ജീവൻ വെച്ച് അഴിമതി നടത്തുകയായിരുന്നു കോർപ്പറേഷനും സംസ്ഥാന സർക്കാരും: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

എന്റെ ശരീരം എന്റെ അവകാശം എന്നായിരുന്നു നടിയുടെ മറുപടി. ‘നടിയായാല്‍ ഇങ്ങനെ ഇരിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. ശരീരഭാരം കൂടിയപ്പോള്‍ എനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ തെലുങ്കില്‍ ആണ് കൂടുതല്‍ അഭിനയിക്കുന്നത്. തെലുങ്ക് സിനിമയില്‍ കഥാപാത്രങ്ങള്‍ ഇന്ന വിധത്തില്‍ ആകണം എന്നൊക്കെ ഉണ്ട്. അതിനു കൂടി വേണ്ടിയാണു ഞാന്‍ വണ്ണം കുറച്ചത്. ഒരിക്കലും മറ്റാരും പറയുന്നത് കേള്‍ക്കരുത്. നിങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അത് ചെയ്യുക’ – താരം പങ്കുവച്ചു

shortlink

Post Your Comments


Back to top button