KeralaLatest NewsNews

തത്തയെക്കൊണ്ടും കോഴിയെ കൊണ്ടും മദ്യപിച്ച് ആത്മരതിയടയുന്ന പ്രബുദ്ധ നാട്ടിൽ സൈബർ നിയന്ത്രണങ്ങൾ ഉണ്ടാകണം: ശ്രീജിത്ത്

തൃശ്ശൂർ: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത യുവതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പോലീസ് നടപടിയെ പിന്തുണച്ച് അഡ്വ. ശ്രീജിത്ത് പെരുമന. തത്തയെക്കൊണ്ടും കോഴിയെ കൊണ്ടും മദ്യപിച്ച് ആത്മരതിയടയുന്ന പ്രബുദ്ധ നാട്ടിൽ സൈബർ നിയന്ത്രണങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് ശ്രീജിത്ത് പെരുമന തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. GNPC എന്ന മദ്യപൻമാരുടെ അനാശാസ്യ സൈബർ കൂട്ടായ്മക്കെതിരെയും, ഇതര ആഭാസ കൂട്ടായ്മകൾക്കെതിരെയും വർഷങ്ങളായി നിയമ പോരാട്ടം നടത്തിവരികയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കള്ളു കുടി റീൽസും സൈബർ ആഭാസവും..
തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പന്റെ അണ്ണാക്കിലേക്ക് മദ്യം ഒഴിച്ചുകൊടുത്തശേഷം അതെടുത്ത് പോസ്റ്ററൊട്ടിച്ച് നിർവൃതിയടയുകയും..
തത്തയെക്കൊണ്ടും, കോഴിയെ കൊണ്ടും മദ്യപിച്ച് ആത്മരതിയടയുകയും..,
നെഞ്ചത്തും, വണ്ടീലും മദ്യപാന സ്റ്റിക്കറൊട്ടിച്ച്‌ വെച്ച് നാട്ടുകാരേം എക്സൈസിനേം പറ്റിച്ച് ബ്ളാക്കിൽ മദ്യോം വിറ്റ്, ഉഡായിപ്പ് പരിപാടികൾ നടത്തി GNPC പോലുള്ള ഗ്രൂപ്പും പൊക്കിപ്പിടിച്ചോണ്ട് നെഞ്ചത്ത് ജലസേചന പദദ്ധിയുംകൊണ്ട് നടക്കുന്ന പ്രബുദ്ധ നാട്ടിൽ സൈബർ നിയന്ത്രണങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്ന് തന്നെയാണ് അഭിപ്രായം.
GNPC എന്ന മദ്യപൻമാരുടെ അനാശാസ്യ സൈബർ കൂട്ടായ്മക്കെതിരെയും, ഇതര ആഭാസ കൂട്ടായ്മകൾക്കെതിരെയും വർഷങ്ങളായി നിയമ പോരാട്ടം നടത്തുന്ന ഒരാളെന്ന നിലയിൽ പറയട്ടെ,
ഇത്തരം ആഭാസ സൈബർ ഗ്രൂപ്പുകൾക്കെതിരെ ഒറ്റയാൾ നിയമ പോരാട്ടം തുടങ്ങിയ ശേഷം വ്യാപക പരാതിയുമായി നൂറു കണക്കിന് ആളുകൾ രംഗത്തുവന്നിട്ടുണ്ട് ; നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തെളിവുകൾ സഹിതം പരാതികൾ നിലനിൽക്കുന്നുണ്ട്.
പ്രശസ്ത നായരുടെ കൊച്ചുസുന്ദരികൾ മോഡലിൽ മലയാളക്കരയെ പടിഞ്ഞാറൻ ലോകത്തിൽ ആറാടിക്കാൻ സൃഷ്ട്ടിച്ച GNPC അഥവാ “ഗ്ലാസ്സിലെ നുരയും പ്ളേറ്റിലെ കറിയുമെന്ന” ഫേസ്‌ബുക്ക് ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാൻ ഞാൻ നൽകിയ പരാതിയെ തുടർന്ന് ഋഷിരാജ് സിംഗ് നേരത്തെ ഫെയ്സ്ബുക്കിന് കത്ത് നൽകിയിരുന്നു എന്നാൽ അന്വേഷണ ഘട്ടത്തിലായതുകൊണ്ട് പേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് അന്ന് ഫെയിസ്ബുക്ക് അറിയിച്ചത്.
തുടർന്ന് രേഖാമൂലം പരാതി നല്കിയതിന്റെയും, അഡ്മിൻ അജിത് കുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന്റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം മണ്ണന്തല എക്സൈസ് റേഞ്ച് ഓഫീസിൽ ക്രൈം നമ്പർ 38 /2018 ആയി ഒരു കേസും, നേമം പോലീസ് സ്റ്റേഷനിൽ 1448 /2018 ആയി മറ്റൊരു കേസും, സ്ത്രീയായ ഒരു അഡ്‌മിനെതിരെ വീട്ടിൽ വൈനുണ്ടാക്കി ജീൻപിസി വഴി വിട്ടു എന്നപേരിൽ ജാമ്യമില്ലാ കേസും മറ്റ് 36 അഡ്മിന്മാർക്കെതിരെയും കേസുകളും എടുത്തിരുന്നു.
പതിനെട്ട് ലക്ഷത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പ്, നിയമവിരുദ്ധ പ്രവൃത്തികളിലൂടെ സാമൂഹിക ജീവിതത്തെയും, യുവ തലമുറയെയും ബാധിക്കുന്നു എന്ന് ചൂണ്ടികാണിച്ചായിരുന്നു അന്ന് പരാതി നൽകിയത്
നിലവിൽ നിലവിലുള്ള കേസുകളിലൊന്നിലും പോലീസും, എക്സൈസും കുറ്റപത്രം നൽകിയിട്ടില്ല എന്നാണ് മനസിലാകുന്നത്. അഡ്മിന്മാരായ അജിത്തും, ഭാര്യയും, ഹൈക്കോടതിയിൽനിന്നും, ജില്ലാ കോടതിയിൽ നിന്നും അനുവദിച്ച ജാമ്യത്തിലാണ് ഇപ്പോഴുള്ളത്. ജാമ്യത്തിലുള്ള സമയത്തും GNPC ഗ്രൂപ്പിലൂടെ മദ്യത്തെ പ്രോത്സാഹിപ്പിക്കുകയും, നിയമവിരുദ്ധ പ്രവൃത്തികൾ നടത്തുകയും ചെയ്തു എന്നതിന്റെ തെളിവുകൾ കൈമാറിയിട്ടുണ്ട്.
Responsible drinking എന്നാൽ തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പന്റെ അണ്ണാക്കിലേക്ക് മദ്യം ഒഴിച്ചുകൊടുത്തശേഷം അതെടുത്ത് പോസ്റ്ററൊട്ടിച്ച് നിർവൃതിയടയാറില്ല.തത്തയെക്കൊണ്ടും, കോഴിയെ കൊണ്ടും മദ്യപിപ്പിക്കുന്ന ക്രൂരതകൾ ചെയ്യാറില്ല, അനധികൃത മദ്യപാന പാർട്ടികൾ നടത്താറില്ല, ലക്ഷങ്ങൾ മേടിച്ചു മദ്യത്തിന്റെ പരസ്യം നടത്താറില്ല, വീട്ടിൽ മദ്യം നിർമ്മിക്കുകയോ, സൂക്ഷിക്കുകയോ, വില്പന നടത്തുകയോ ചെയ്യാറില്ല, സ്ത്രീകളുടെ സൈബർ സ്വകാര്യതയിൽ കയറി ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കാറില്ല. മദ്യപിക്കുന്ന ആളാണെന്നു സ്റ്റിക്കറടിച്ച് വാഹനങ്ങളിൽ ഒട്ടിക്കാറില്ല. മദ്യപാന സ്റ്റിക്കറുകൾ വിട്ട് ജീവിക്കാറില്ല, കൂട്ടിക്കൊടുപ്പ് നടത്താറില്ല.
അഡ്വ ശ്രീജിത്ത് പെരുമന

 

shortlink

Related Articles

Post Your Comments

Related Articles


Back to top button