KeralaLatest News

അലി അക്ബർ ഭാര്യാ മാതാവിനെ വെട്ടിക്കൊന്നതും ഭാര്യയെ വെട്ടിയതും നാളെ വിരമിക്കാനിരിക്കെ

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ മരുമകൻ ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) യെയാണ് ഇന്ന് പുലർച്ചെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മായിയമ്മയെ വെട്ടി കൊന്നതിനു പിറകെ ഭാര്യയേയും ഇയാൾ ആക്രമിച്ചിരുന്നു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം എസ്എടി ആശുപത്രി ജീവനക്കാരൻ അലി അക്ബറാണ് കൊലപാകതം നടത്തിയത്. അമ്മായിയമ്മയെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യയെ വെട്ടിപ്പരിക്കൽപ്പിക്കുകയും ചെയ്തതിനു പിന്നാലെ അലി അക്ബർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അദ്ദേഹത്തെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് അയാൾ മരിക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹയർ സെക്കന്റെറി അധ്യാപികയാണ് മുംതാസ്.

അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെ യാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി അക്ബർ കൊലപാതകം ചെയ്തത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അക്രമം നടക്കുമ്പോൾ അലി അക്ബറിൻ്റെയും മുംതാസിനെയും മകൻ വീട്ടിലുണ്ടായിരുന്നു. എന്നാൽ മകന് പരിക്കേറ്റിട്ടില്ല. ഏകദേശം 10 വർഷമായി അലി അക്ബറും ഭാര്യയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നടക്കുന്നുണ്ട്.

അതേസമയം ഒരു വീട്ടിൽ തന്നെയാണ് രണ്ടുപേരും കഴിഞ്ഞിരുന്നത്. അരുവിക്കരയിലെ ഇരുനില വീട്ടിൽ മുകളിലത്തെ നിലയിൽ അലി അക്ബറും താഴത്തെ നിലയിൽ മുംതാസും അവരുടെ മാതാവുമാണ് കഴിഞ്ഞിരുന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആലി അക്ബറും മുംതാസും തമ്മിലുള്ള തർക്കങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് പ്രകോപിതനായ അലി അക്ബർ ആയുധവുമായി വീടിൻ്റെ താഴത്തെ നിലയിലേക്ക് കടന്നു കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ അരുവിക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button