KeralaLatest NewsNews

ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പ് നടന്നു, ഇത്തവണ കേരളത്തിൽ നിന്നും അർഹത നേടിയത് 9,270 പേർ

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്നും 19,531 പേർ അപേക്ഷ നൽകിയിരുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പ് നടന്നു. ഇത്തവണ നറുക്കെടുപ്പിലൂടെ കേരളത്തിൽ നിന്ന് 9,270 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്നും 19,531 പേർ അപേക്ഷ നൽകിയിരുന്നു.

ജനറൽ വിഭാഗത്തിൽ നിന്ന് 5,033 (2,248 കവർ) പേർക്കാണ് അവസരം ലഭിച്ചത്. 70 വയസിന് മുകളിലുള്ളവരും സഹായികളുമായി 1,430 പേർക്കും (698 കവർ), മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസിനു മുകളിൽ) വിഭാഗത്തിൽ 2,807 പേർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിട്ടുണ്ട്. ജനങ്ങൾ കാറ്റഗറിയിൽ 15,270 അപേക്ഷകരാണ് ഉണ്ടായിരുന്നത്. അപേക്ഷകൾ കുറവായ സംസ്ഥാനങ്ങളിലെ ഒരു വിഹിതം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് തീർത്ഥാടകർ. നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ വഴി ഇത്തവണ ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് നറുക്കെടുപ്പ് നടത്തിയത്. സാധാരണയായി മുംബൈ കേന്ദ്ര ഹജ്ജ് ഹൗസിന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങൾ വഴിയാണ് നറുക്കെടുപ്പ് നടത്താറുള്ളത്.

Also Read: കല്ലേക്കാട്ട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു: തിരക്കിൽപ്പെട്ട് ഒരു മരണം, 15 പേർക്ക് പരിക്ക്‌

shortlink

Post Your Comments


Back to top button