തിരുവനന്തപുരം: വയോധികയെ ക്രൂരമായി മർദ്ദിച്ച് മകൾ. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. മുത്തശ്ശിയെ തന്റെ അമ്മ നിരന്തരമായി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചെറുമകൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മർദ്ദന ദൃശ്യങ്ങൾ ഉൾപ്പെടെ ചെറുമകൾ പോലീസിന് കൈമാറി.
പേട്ട പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വയോധികയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു. വർഷങ്ങളായി വയോധിക മകളുടെ പീഡനം നേരിടുന്നുണ്ട്. സ്ട്രോക്ക് വന്നിട്ടും തന്റെ മുത്തശ്ശിക്ക് വേണ്ട ചികിത്സയോ മരുന്നോ ഒന്നു തന്നെ നൽകിയിട്ടില്ലെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വയോധികയുടെ പേരക്കുട്ടിയും അധ്യാപികയുടെ മകളുമായ പരാതിക്കാരി വിദേശത്തായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ നാട്ടിലെത്തിയത്. അന്ന് മുതൽ അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. പെൺകുട്ടി വിലക്കിയിട്ടും അധ്യാപികയായ സ്ത്രീ പീഡനം തുടരുകയായിരുന്നു. ഉപദ്രവം തടയാൻ ശ്രമിച്ചപ്പോൾ വീട് വിട്ട് പോകാനാണ് പെൺകുട്ടിയോട് അധ്യാപിക പറഞ്ഞത്. നിലവിൽ പരാതിക്കാരി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
Post Your Comments