Kerala

മാധ്യമധര്‍മത്തിന് ആരും എതിരു നില്‍ക്കുന്നതു ശരിയല്ല – ജസ്റ്റിസ് ബി.കെമാല്‍ പാഷ

കൊച്ചി : മാധ്യമധര്‍മത്തിന് ആരും എതിരു നില്‍ക്കുന്നതു ശരിയല്ലെന്നും മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാനാകണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. വൈറ്റില സാംസ്‌കാരിക സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മറക്കാനാവാത്ത മുറിവുകളില്ല, പൊറുക്കാനാവാത്ത മുറിവുകളില്ല. കാലം കഴിയുന്തോറും മുറിവുകളെല്ലാം ഉണങ്ങുമെന്നതു സംശയമില്ലാത്ത കാര്യമാണ്. നാട് ആരു ഭരിക്കണം എന്നു പോലും തീരുമാനിക്കുന്നതു മാധ്യമങ്ങളാണ് എന്നു പറഞ്ഞാല്‍ പോലും അതു സത്യം തന്നെയാണ്. അവരുടെ തൂലികയുടെ ശക്തി എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മുതല്‍ അതു കണ്ടതാണ്. എന്തൊക്കെ വികസനങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ടോ, അതിന്റെയെല്ലാം പിന്നില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനമുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button