KeralaNews

തൊഴിലാളികളെ തേടി ഫാക്ട്

കൊച്ചി : ഫാക്‌ട് ആര്‍.സി.എഫ് ബില്‍ഡിംഗ് പ്രൊഡക്‌ട്സ് ലിമിറ്റഡ് (എഫ്.ആര്‍.ബി.എല്‍) ദിവസ വേതനാടിസ്ഥാനത്തില്‍ പുരുഷന്മാരായ തൊഴിലാളികളെ തേടുന്നു. ജിപ്സം ഉപയോഗിച്ച്‌ കെട്ടിടഭിത്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള അമ്പലമേട്ടിലെ പ്ളാന്റിലേക്കാണ് നിയമനം.

എട്ടാം ക്ലാസ് മുതല്‍ പത്താം ക്ളാസ് വരെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം നവംബര്‍ ഒന്നിന് 35 വയസ് കവിയരുത്. 165 സെന്റീമീറ്ററില്‍ കുറയാത്ത ഉയരവും കുറഞ്ഞത് 60 കിലോഗ്രാം ഭാരവും വികസിപ്പിച്ച നെഞ്ചളവ് 85 സെന്റീമീറ്ററും ഉണ്ടായിരിക്കണം. ദിവസം 460 രൂപയാണ് പ്രതിഫലം.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും വിലാസവും മൊബൈല്‍ നമ്പറും വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സഹിതം നവംബര്‍ പത്തിനു മുമ്പായി ചുവടെ നൽകിയ മേൽവിലാസത്തിൽ അയക്കുക.

മേൽവിലാസം : മാനേജര്‍, എച്ച്‌.ആര്‍ ആന്‍ഡ് അഡ്മിന്‍, എഫ്.ആര്‍.ബി.എല്‍, അമ്പലമേട് പി.ഒ, കൊച്ചി – 682303,കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button