Latest NewsJobs & VacanciesIndiaNewsCareerEducation & Career

വിമാനത്താവളങ്ങളില്‍ ജോലി നേടാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ

ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero വഴി ഓൺലൈനായി അപേക്ഷിക്കാം. പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ സ്ഥാപനത്തിലെ 85 തസ്തികകൾ നികത്താനാണ് എഎഐ ലക്ഷ്യമിടുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 15 വരെയാണ്.

സിവിൽ എൻജിനീയർ: 15 തസ്തികകൾ, ഇലക്ട്രിക്കൽ എൻജിനീയർ: 21 തസ്തികകൾ, ഇലക്‌ട്രോണിക്/ഐടി/കമ്പ്യൂട്ടർ സയൻസ് എൻജിനീയർ: 9 തസ്തികകൾ, മെക്കാനിക്കൽ എൻജിനീയർ: 3 തസ്തികകൾ, ഫിറ്റർ: 2 തസ്തികകൾ, മെക്കാനിക്ക്: 5 തസ്തികകൾ, ഡ്രാഫ്റ്റ്സ്മാൻ: 4 തസ്തികകൾ, ഇലക്ട്രീഷ്യൻ: 19 തസ്തികകൾ എന്നിങ്ങനെയാണ് ഒഴിവുകള്‍.

കെവൈസി പുതുക്കാനെന്ന പേരിൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു: മലപ്പുറം സ്വദേശിയ്ക്ക് നഷ്ടപ്പെട്ടത് 2,71,000 രൂപ

അപേക്ഷകർക്ക് എഐസിടിഇ, കേന്ദ്രസർക്കാർ അംഗീകരിച്ച, മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും സ്ട്രീമുകളിൽ എഞ്ചിനീയറിംഗിൽ മുഴുവൻ സമയ (റഗുലർ) നാല് വർഷത്തെ ബിരുദമോ മൂന്ന് വർഷത്തെ (റഗുലർ) ഡിപ്ലോമയോ ഉണ്ടായിരിക്കണം. അപേക്ഷകർ എഐസിടിഇ, കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് മുകളിൽ സൂചിപ്പിച്ച ട്രേഡുകളുടെ ഐടിഐ/എന്‍സിവിടി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 വയസ്സിനും 26 വയസ്സിനും ഇടയിൽ ആയിരിക്കണം.

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ ശതമാനം അടിസ്ഥാനമാക്കിയായിരിക്കും. പരീക്ഷയ്ക്ക് ശേഷം ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ/ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കും. ഇന്റർവ്യൂ/സർട്ടിഫിക്കറ്റുകളുടെ പരിശോധന, ചേരുന്ന സമയത്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. കൂടുതൽ അനുബന്ധ വിശദാംശങ്ങൾക്കായി ഉദ്യോഗാർത്ഥികൾ എഐഎയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button