ഡൽഹി: കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹെൽപ് ലൈൻ നമ്പർ വരുന്നു. ടി വി ചാനലിനും വെബ്സൈറ്റിനും പുറമെയാണ് ദേശീയ തലത്തിൽ ഹെൽപ് ലൈൻ നമ്പറുമായി കേന്ദ്രസർക്കാർ എത്തുന്നത്. 14444 എന്ന നമ്പറിൽ വിളിച്ചാൽ കറൻസിരഹിത ഇടപാടുകളെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
നാസ്കോമിന് 14444 എന്ന നമ്പർ അനുവദിച്ചത് ടെലികോം വകുപ്പാണ്. അടുത്താഴ്ചയോട് ഈ നമ്പർ നിലവിൽവരുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ് കോം പ്രസിഡന്റ് ആർ ചന്ദ്രശേഖർ അറിയിച്ചു.
Post Your Comments