KeralaLatest NewsNews

പത്ത് മിനിറ്റ് സംസാരിച്ചാൽ 50 അബദ്ധമെങ്കിലും ഒപ്പിക്കുന്ന ആളാണ് പിണറായി; കെ.സുധാകരൻ

മലപ്പുറം: പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം സെക്രട്ടേറിയറ്റിൽ ഈച്ച പറക്കാത്ത സ്ഥിതിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. താൻ സംസാരിക്കുന്നതു പോലെ ഒഴുക്കോടെ 10 മിനിറ്റ് സംസാരിച്ചാൽ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കും. പൊലീസിലും സിവിൽ സർവീസുകാർക്കും ഇടയിൽ ഗ്രൂപ്പുണ്ടാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം സെക്രട്ടേറിയറ്റിൽ ഈച്ച പറക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളോടു സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ഭാഷ സംസാരിക്കാൻ പിണറായിക്ക് അറിയില്ല. സംഘപരിവാറുകാരുടെ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല. താനും തലശേരി ബ്രണ്ണൻ കോളജിലാണു പഠിച്ചത്. എബിവിപിയും ആർഎസ്എസും അന്നവിടെ ഇല്ലെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button