KeralaLatest News

ആഡംബര യാത്രയ്‌ക്കൊരുങ്ങി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: സ്വകാര്യ ബസുകൾ അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടി ലാഭം കൊയ്യുമ്പോൾ അതെ ചുവടുപിടിച്ച് മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. അന്തർ സംസ്ഥാന റൂട്ടിൽ ആഡംബര ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്താനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. മൾട്ടി ആക്സിൽ ബസുകൾ നിർമ്മിക്കുന്ന വോൾവോ,സ്‌കാനിയ എന്നീ കമ്പനികളുമായി കെ.എസ്.ആർ.ടി.സി അധികൃതർ പ്രാഥമിക ചർച്ചകൾ നടത്തി. ഡ്രൈവർ ഉൾപ്പെടയുള്ള ജീവനക്കാരെ ബസിനൊപ്പം കമ്പനി വിട്ടുനൽകും. ഓടുന്ന കിലോമീറ്റർ അനുസരിച്ചുള്ള വാടക കെ.എസ്.ആർ.ടി.സി കമ്പനികൾക്ക് നൽകും. കോർപ്പറേഷൻ കണ്ടക്ടർക്കായിരിക്കും സർവീസിന്‍റെ പൂർണ ചുമതല. ടോൾ,അറ്റകുറ്റപ്പണി എന്നിവയുടെ ചിലവ് കമ്പനികളുടെ ചുമതലയിൽ ആയിരിക്കും. 

കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾ വാടകയ്ക്ക് എടുത്ത് ലാഭത്തിൽ സർവീസ് നടത്തിയിരുന്നു ഇതേ തുടർന്നാണ് കെ എസ്.ആർ.ടി.സിയും പുതിയ മാർഗം പരീക്ഷിക്കുന്നത്. സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്താതുകൊണ്ട് കെ.എസ്.ആർ.ടി.സി യുടെ ഉടമസ്ഥതയിലുള്ള മൾട്ടി ആക്സിൽ ബസുകളുടെ സർവീസ് സ്ഥിരമായി മുടങ്ങിയിരുന്നു ഇതിനെത്തുടർന്ന് സ്ഥിരം യാത്രികർ കെ.എസ്. ആർ.ടി.സി.യെ കയ്യൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി പുതിയ പദ്ധതി നടപ്പാക്കുന്നത്. മുൻപ് പലവട്ടം വാടക ബസുകളുടെ കാര്യം പരിഗണിച്ചെങ്കിലും യൂണിയനുകളുടെ എതിർപ്പ് മൂലം ഉപേക്ഷിക്കുവായിരുന്നു. തുടക്കത്തിൽ ബാംഗ്ലൂർ,ചെന്നൈ,മണിപ്പാൽ,മധുര എന്നീ റൂട്ടുകളിലേക്കായിരിക്കും സർവീസ് നടത്തുക ഇത് വിജയമായാൽ മറ്റു റൂട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button