Latest NewsIndia

ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നും പ്ലാ​റ്റ്ഫോ​മി​നി​ട​യി​ലേ​ക്ക് വീ​ണ സ്ത്രീ​യെ റെ​യി​ൽ​വെ പോ​ലീ​സ് ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു

മുംബൈ ; ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നും പ്ലാ​റ്റ്ഫോ​മി​നി​ട​യി​ലേ​ക്ക് വീ​ണ സ്ത്രീ​യെ റെ​യി​ൽ​വെ പോ​ലീ​സ് ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി മും​ബൈ സോ​പോ​ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ രാ​ജ​സ്ഥാ​ൻ സ്ഥ​ദേ​ശി​യാ​യ ല​താ മ​ഹേ​ശ്വ​രി​യെ​യാ​ണ് (55) ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ രക്ഷപ്പെടുത്തിയത്.

ല​താ മ​ഹേ​ശ്വ​രി​യും മ​ക​ളും ബോ​രി​വ്ലി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ രാ​ത്രി 9.15 ന് ​സ്റ്റേഷനിൽ എത്തി. ച​ർ​ച്ച്ഗേ​റ്റി​നു​ള്ള ട്രെ​യി​ൻ ഈ ​സ​മ​യം നീ​ങ്ങി​ത്തു​ട​ങ്ങിയിരുന്നു. മ​ഹേ​ശ്വ​രി​യു​ടെ മ​ക​ൾ വ​നി​താ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചാ​ടി​ക്ക​യ​റി. മകളോടൊപ്പം മ​ഹേ​ശ്വ​രിയും ചാടി കേറാൻ ശ്രമിച്ചു. എന്നാൽ സാ​രി ധ​രി​ച്ചി​രു​ന്ന മ​ഹേ​ശ്വ​രി ട്രെ​യി​നി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ലെ ക​മ്പി​യി​ൽ പി​ടി​ച്ചെ​ങ്കി​ലും നി​ല​തെ​റ്റി പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നും ഇ​ട​യി​ൽ വീ​ണു. ഇ​തി​നി​ടെ വേ​ഗം കൈ​വ​രി​ച്ച ട്രെ​യി​ൻ ഇ​വ​രെ വ​ലി​ച്ചി​ഴി​ച്ച് നീ​ങ്ങി.

ഈ ​സ​മ​യം പ്ലാ​റ്റ് ഫോ​മി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​പാ​ൽ​കു​മാ​ർ റാ​യ് ഓ​ടി​യെ​ത്തി മ​ഹേ​ശ്വ​രി​യെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു. 20 അ​ടി​യോ​ളം ട്രെ​യി​ൻ മ​ഹേ​ശ്വ​രി​യെ വ​ലി​ച്ചി​ഴ​ച്ചെങ്കിലും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ മ​ഹേ​ശ്വ​രി അ​ദ്ഭു​ത​ക​ര​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button