KeralaLatest NewsNews

എന്‍ഡിഎ സര്‍ക്കാരിനു എതിരെ വെള്ളാപ്പള്ളി

എന്‍ഡിഎ സര്‍ക്കാരിനു എതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്ര സര്‍ക്കാരിന്റെ അവസാന കാലത്തു നല്‍കുന്ന ഇത്തരം നക്കാപ്പിച്ച വാങ്ങി ബിജെപിയോട് ബിഡിജെഎസ് യോജിക്കുന്നത് അനൗചിത്യമാണ്. വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ 5000 വോട്ടു പോലും നേടാന്‍ ബിജെപിക്കു സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനു ശേഷം തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞത്‌ എന്‍ഡിഎയില്‍ ബിഡിജെഎസ് തുടരും. മാത്രമല്ല വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ്.

ഇതിനുശേഷം വന്ന വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം ബിജെപി – ബിഡിജെഎസ് തര്‍ക്കം അവസാനിച്ചില്ലെന്ന സൂചനകളാണ് തരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button