Latest NewsNewsInternationalgulf

ദുബായ് കാഴ്ച ബംഗ്ലാവിലെ മൃഗങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്തി അധികാരികൾ

ദുബായിലെ ജുമൈറ കാഴ്ചബംഗ്ലാവ് അതിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 50 വര്ഷം പൂർത്തിയാകുന്ന അവസരത്തിൽതന്നെയാണ് എന്നെന്നേക്കുമായി പ്രവർത്തനം അവസാനിപ്പിക്കുന്നതും. യു എ ഇ നിവാസികൾക്ക് ഇത്രയും നാൾ മൃഗങ്ങളെ അടുത്തറിയാൻ അവസരം നൽകിയ മൃഗശാലയുടെ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അധികൃതർ .ദുബായ് മൃഗശാലയിലെ മൃഗങ്ങളിൽ പലതിനെയും പൊതുജനങ്ങളും മറ്റു അധികാരികളും പലപ്പോഴായി സമ്മാനിച്ചവയാണ്.

1967 മെയിലാണ് ഈ മൃഗശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് .അന്ന് ദുബായ് ഭരിച്ചിരുന്ന ഷെയ്ഖ് റഷീദ് ബിൻ സെയ്ദ് അൽ മക്തോമിന്റെ ആവശ്യാനുസരണം ആസ്ട്രേലിയൻ എൻജിനീയറായ ഓട്ടോ ജി ബുലർട്ട് നിമ്മിച്ചതാണ് ഈ മൃഗശാല എന്ന് മൃഗശാല അധികാരിയായ ഡോക്ടർ റെസ ഖാൻ പറയുന്നു .ആദ്യ രണ്ട് വർഷക്കാലയളവിൽ ഫുജൈറയിൽ നിന്നും ബുലാർട്ടിന്റെ മകൻ കൊണ്ടുവന്ന രണ്ട് സിംഹങ്ങളും, കുരങ്ങുകളും, മറ്റു ചില മൃഗങ്ങളുമാണ് ഉണ്ടായിരുന്നത്.1989 ലെ പുനരുദ്ധാരണത്തിന് ശേഷമാണു മൃഗശാല ഇന്നത്തെ അവസ്ഥയിലേയ്ക്ക് വളരാൻ തുടങ്ങിയത് .ദുബായ് എയർപോർട്ടിലൂടെ കടത്താൻ ശ്രമിച്ച രണ്ട് ഗൊറില്ലകൾ, രണ്ട് കരടികൾ,മറ്റു ചില സർക്കസ് മൃഗങ്ങൾ എന്നിവയെത്തിയത് ഇന്നും റെസ ഓർക്കുന്നുഇന്ന് 1800 ൽ അതികം മൃഗങ്ങളിവിടെയുണ്ട് .ദുബായിലെ മൃഗശാലയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും നവംബർ 5 ന് ദുബായ് മൃഗശാലയുടെ സമാപന ചടങ്ങിൽ ആദരിക്കപ്പെടും.

shortlink

Post Your Comments


Back to top button