KeralaLatest News

രാവിലെ ആര്‍എസ്‌എസിന്റെ ഭാഷ, വൈകീട്ട് മുസ്ലീംലീഗ് ; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി  ബൃന്ദ കാരാട്ട്

തിരുവനന്തപുരം:  വനിതാ മതില്‍ സമാപന സമ്മേനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസ് രാവിലെ ആര്‍എസ്‌എസിന്റെ ഭാഷയിലും വൈകീട്ട് മുസ്ലീം ലീഗിന്റെ ഭാഷയിലും സംസാരിക്കുന്നുവെന്ന് അവര്‍ തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നയമോ നിലപാടോ കോണ്‍ഗ്രസിന് ഇല്ലെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു.

തിരുവനന്തപുരം വെള്ളയമ്പലത്താണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വനിതമതിലില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. സ്ത്രീകള്‍ പാതയുടെ ഒരുവശത്ത് വനിതാമതില്‍ അണി നിരന്നപ്പോള്‍ പ്രധാന കേന്ദ്രങ്ങളില്‍ പുരുഷന്‍മാര്‍ പാതയുടെ എതിര്‍വശത്ത് സമാന്തര മതിലുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button