KeralaLatest News

ദമ്പതികള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം നെല്ലി-കുറിശ്ശി വാഴേങ്കാവ് ആലിക്കളത്തില്‍ സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്. അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹം അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ നടന്നു വരികയാണ്.

മിനിതയുടെ ചികിത്സയ്ക്കായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് ഇവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button