Latest NewsInternational

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാകിസ്ഥാനില്‍ : നാളെ ഇന്ത്യയിലെത്തും

പുല്‍വാമ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് വെട്ടിലായ പാകിസ്ഥാന് ആശങ്ക

ഇസ്ലാമാബാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാകിസ്ഥാനിലെത്തും. അതേസമയം പാകിസ്ഥാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം രണ്ടു ദിവസമാക്കി വെട്ടിക്കുറച്ചു. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനില്‍ ഉണ്ടാകുക. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം നാളെ വൈകുന്നേരത്തോടെ സല്‍മാന്‍ രാജകുമാരന്‍ ഡല്‍ഹിയിലെത്തും. പാകിസ്താനിലെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സൗദി, സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇന്നലെയായിരുന്നു സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനിലെത്തേണ്ടിയിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനദിവസങ്ങള്‍ മൂന്ന് ദിവസത്തില്‍ നിന്ന് രണ്ട് ദിവസമായി കുറച്ചുവെന്ന് പാക് സര്‍ക്കാരിന് അറിയിപ്പ് കിട്ടുകയായിരുന്നു.
പാകിസ്താന് ഒരു ലക്ഷത്തി നാല്‍പത്തിരണ്ടായിരം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കാന്‍ തീരുമാനിച്ച സൗദി കിരീടാവകാശി പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button