KeralaLatest News

കേരളത്തിന്‍റെ കായല്‍പരപ്പുകളില്‍ പുത്തന്‍ അധ്യായങ്ങള്‍ രചിക്കാൻ ചാമ്പ്യന്‍സ് ബോട്ട് ലീഗ്

തിരുവനന്തപുരം: കേരളത്തിന്‍റെ കായല്‍പരപ്പുകളിൽ പുത്തന്‍ അധ്യായങ്ങള്‍ രചിക്കാൻ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ വർഷം നടത്തുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് പത്തിന് തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിപ്പിക്കാനാണ് പദ്ധതി. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം സിബിഎൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രളയത്തെ തുടർന്നും മറ്റും മാറ്റിവെക്കുകയായിരുന്നു. മാറ്റിവച്ചെങ്കിലും അതേ അന്തരീക്ഷം നിലനിറുത്തി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍-ല്‍ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്‍തമായ നെഹ്രു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി മത്സരത്തോടെയായിരിക്കും ഇതിന് തിരശീല വീഴുന്നത്. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലേത്തുന്നവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക നല്‍കുന്നത്.

shortlink

Post Your Comments


Back to top button