KeralaLatest News

മൂന്നു വര്‍ഷത്തിനിടെ പിഎസ്സി വഴി നല്‍കിയ നിയമന ശുപാര്‍ശകളുടെ കണക്ക് പുറത്ത്

വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കൃത്യമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു

തിരുവനന്തപുരം : പിഎസ്‌സി വഴി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നല്‍കി നിയമന ശുപാര്‍ശകളുടെ കണക്ക് വകുപ്പ് പുറത്തുവിട്ടു. എസ്സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നുവര്‍ഷത്തിനിടെ 94,516 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി. 6000 പേരുടെ നിയമനം ശുപാര്‍ശ ഉടന്‍ നല്‍കും. ഇതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിയമനം ലഭിച്ചവരുടെ എണ്ണം 1,00,516 ആകും.

വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കൃത്യമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷകള്‍ സമയബന്ധിതമായി നടത്തുകയും റാങ്ക് ലിസ്റ്റുകള്‍ കൃത്യമായി പ്രസിദ്ധീകരിച്ച് നിയമന ശുപാര്‍ശ നല്‍കുന്നതിനും പിഎസ്സി പ്രത്യേകമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

254 പരീക്ഷകളാണ് കഴിഞ്ഞ വര്‍ഷം മാത്രം പിഎസ്‌സി നടത്തിയത്. ഒരു കോടിയിലധികം പേരാണ് പരീക്ഷ എഴുതി. ഈവര്‍ഷം ഇതുവരെ 160 പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button