Latest NewsKerala

തെരഞ്ഞെടുപ്പില്‍ അങ്കത്തിനുറച്ച് ജേക്കബ് തോമസ്: ചാലക്കുടിയില്‍ മല്‍സരിക്കും

ചാലക്കുടി: ചാലക്കുടിയില്‍ മത്സരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് കരുതുന്നുവെന്ന് കേരള മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്.  ചാലക്കുടിയില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും, മത്സരത്തില്‍ നിന്ന് ട്വന്റി ട്വന്റി പിന്‍മാറുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. തുടര്‍ നടപടികള്‍ തീരുമാനിക്കാനായി ട്വന്റി ട്വന്റി യോഗം വൈകിട്ട് 5ന് ചേരുമെന്നും ജേക്കബ് തോമസ് അറിയിച്ചു.

ചാലക്കുടിയില്‍ മത്സരിക്കാന്‍ വേണ്ട്ിയാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ ജേക്കബ് ഉദ്യാഗസ്ഥന്‍ ആയതിനാല്‍ കേന്ദ്ര തലത്തിലാണ് സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത. ് കേന്ദ്ര തലത്തിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായ ഏപ്രില്‍ നാലിന് മുന്പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button