Latest NewsUAE

അമിതവേഗം: കാറപകടത്തില്‍ 11കാരിയുടെ ജീവന്‍ പൊലിഞ്ഞു

ദുബായ്: അമിത വേഗത്തില്‍ വന്ന കാറിടിച്ച് 11കാരിയുടെ ജീവന്‍ പൊലിഞ്ഞു. ദുബായ് സ്വദേശിയായ 23 മൂന്നു കാരന്റെ വാഹനം ഇടിച്ച് ഏഷ്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്.

ഒരു ഉള്‍വഴിയില്‍ നിന്നും ജോഗിംഗ് ചെയ്തു കൊണ്ട് പ്രധാന റോഡിലേയ്ക്ക് കടന്നു വന്ന പെണ്‍കുട്ടിയെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതേസമയം സമീപത്തുണ്ടായവര്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാല്‍ നടയാത്രക്കാര്‍ക്ക് റോഡുകളില്‍ പ്രതേയ്കം ശ്രദ്ധ വേണമെന്ന് ദുബായ് ആക്‌സിഡന്റ് ഇനാക്ട്‌മെന്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കമല്‍ അല്‍ ഷഹി പറഞ്ഞു. വെളിച്ചം കുറവുള്ള സമയങ്ങളിലും രാത്രി കാലങ്ങളിലും മറ്റും റോഡ് മുറിച്ചു കടക്കുമ്പോഴും മറ്റും ഇവര്‍ കൃത്യമായി നിയമങ്ങള്‍ പാലിക്കണമെന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button