CricketLatest NewsSports

രാജസ്ഥാനെ വീഴ്ത്തി തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

ജയ്‌പൂർ : രാജസ്ഥാനെ വീഴ്ത്തി തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. രാത്രി എട്ടുമണിക്ക് സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന 40ആം മത്സരത്തിൽ ആറു വിക്കറ്റിനാണ് ഡൽഹി ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 191 റണ്‍സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി മറികടന്നു. നാല് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് സ്വന്തമാക്കി.

അര്‍ദ്ധ സെഞ്ചുറിയുമായി ഋഷഭ് പന്താണ്(36 പന്തില്‍ 78) ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കി. ഡല്‍ഹിക്കായി റബാഡ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

രണ്ടാം ഐപിഎല്‍ സെഞ്ചുറി നേടിയ സെഞ്ചുറി നേടിയ രഹാനെയാണ്(63 പന്തില്‍ പുറത്താകാതെ 105 റണ്‍സ് ) രാജസ്ഥാനെ മികച്ച സ്‌കോറിൽ എത്തിച്ചത്. സ്‌മിത്തിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(32 പന്തില്‍ 50) നിര്‍ണായകമായി.

ഈ ജയത്തോടെ പട്ടികയിൽ മൂന്നാമനായിരുന്ന ഡൽഹി ക്യാപിറ്റൽസ് 12 പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സിനെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ് ആറാം സ്ഥാനത്തു തന്നെ തുടരുന്നു.

RR AND DC
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

RR AND DC
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button