Latest NewsCricket

ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈയും രോഹിതിന്റെ മുംബൈയും ഇന്ന് നേര്‍ക്കുനേര്‍

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രോഹിതിന്റെ മുംബൈ ഇന്ത്യന്‍സിനെ നേരിടും.പ്ലേഓഫ് ഉറപ്പിക്കുക എന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം

ഐപിഎല്ലില്‍ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. പതിനൊന്നില്‍ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു.

മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് ധോണിയും സംഘവും കളത്തിലെത്തുന്നത്.റെയ്‌ന, ഡുപ്ലെസി, വാട്‌സണ്‍, താഹിര്‍, ഹര്‍ഭജന്‍, ബ്രാവോ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങള്‍ ചെന്നൈയുടെ വിജയശില്‍പികളാവുന്നു.

ക്വിന്റണ്‍ ഡി കോക്ക് ഒഴികെയുള്ളവര്‍ സ്ഥിരത പുലര്‍ത്താത്തതാണ് മുംബൈയുടെ ആശങ്ക. ബൗളിംങില്‍ മലിംഗയും ബുംറയുമുള്ള മുംബൈയ്ക്കാണ് ആധിപത്യം. ഐപിഎല്ലില്‍ ഇരുടീമും ഏറ്റുമുട്ടിയത് 27 തവണ മുംബൈ പതിനഞ്ചിലും ചെന്നൈ പന്ത്രണ്ടിലും ജയിച്ചു.രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button