ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെയ്റ്റ്ലി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്ബോള്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ജെയ്റ്റ്ലി ട്വിറ്ററിലൂടെ ചോദിക്കുന്നു. എന്തുകൊണ്ടാണ് ഒട്ടാവിയോ ക്വട്രോച്ചിക്ക് ബൊഫോഴ്സില്‍ കൈക്കൂലി ലഭിച്ചത്? ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Why is Rahul Gandhi so disturbed if integrity issues of the Rajiv Gandhi Government are raised? Why did Ottavio Quattrocchi get kickbacks in Bofors? Who was the ‘Q’ connection? No reply has come.
— Arun Jaitley (@arunjaitley) May 5, 2019
അതേസമയം രാജീവ് ഗാന്ധി ഒന്നാം നമ്ബര്‍ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മമത ബാനര്‍ജി, അരവിന്ദ് കേജരിവാള്‍, ശരദ് യാദവ് തുടങ്ങി നിരവധി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു ശേഷമാണ് മോദിയെ പിന്തുണച്ച് കൊണ്ട് രാഹുലിനെതിരെ അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയത്.
Post Your Comments