Latest NewsKerala

സുപ്രീംകോടതി പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകള്‍ സിനിമയിലെ പ്രമുഖരുടേത് : ഉത്തരവിനെതിരെ മേജര്‍രവി, അമല്‍ നീരജ് തുടങ്ങിയവര്‍ രംഗത്ത്

കൊച്ചി: സുപ്രീംകോടതി പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റുകള്‍ സിനിമയിലെ പ്രമുഖരുടേത്. ഉത്തരവിനെതിരെ മേജര്‍രവി, അമല്‍ നീരജ് തുടങ്ങിയവര്‍ രംഗത്ത് വന്നു. തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരട് നഗരസഭയിലെ അഞ്ച് ഫ്ളാറ്റ്് സമുച്ചയങ്ങളാണ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. സുപ്രീകോടതി ഉത്തരവിനെതിരെ റിട്ട് ഹര്‍ജി സമര്‍പ്പിക്കാനാണ് മരടിലെ ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. റവന്യൂ മന്ത്രി ഉള്‍പ്പടെയുള്ളവരെ നേരില്‍ കാണാനും ഇവര്‍ തീരുമാനിച്ചു.

മരട് നഗരസഭയിലെ ഹോളിഡേ ഹെറിറ്റേജ്, കായലോരം അപ്പാര്‍ട്ട്മെന്റ്സ്, ഹോളി ഫെയ്ത്, ആല്‍ഫാ വെഞ്ചേഴ്സ്, ജെയ്ന്‍ ഹൗസിങ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. അഞ്ച് സമുച്ചായങ്ങളും നിയമവിരുദ്ധമായി നിര്‍മിച്ചിരിക്കുകയാണെന്നും പൊളിച്ചുനീക്കണമെന്നുമുളള തീരദേശപരിപാലന അതോറിറ്റിയുടെ ആവശ്യം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.
സിനിമാപ്രവര്‍ത്തകരും വ്യവസായ പ്രമുഖരും പ്രവാസികളുമടക്കം നിരവധിപ്പേര്‍ ഈ ഫ്ളാറ്റുകളുടെ ഉടമസ്ഥരാണ്. മേജര്‍ രവി, സൗബിന്‍ ഷാഹിര്‍, അമല്‍ നീരദ് എന്നിവരുടെ ഫ്ലാറ്റും ഇതില്‍പ്പെടും.

പത്തുവര്‍ഷമായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരാണ്. ഇത്രയും നാളും ഇല്ലാത്ത പ്രശ്നമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ചലചിത്ര സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button