Latest NewsKerala

സെമിത്തേരിയെച്ചൊല്ലിയുള്ള തർക്കം; വൃദ്ധയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചേക്കും

കൊല്ലം : തുരുത്തിക്കരയില്‍ മരിച്ച ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചേക്കും. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇടവകയായ ജറുസലേം പള്ളി സെമിത്തേരിയില്‍ അന്നമ്മയുടെ മൃതദേഹം സംസ്കരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. ഇതോടെ ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുരുത്തിക്കര ജെറുസലേം മര്‍ത്തോമ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ചൊവ്വഴ്ച്ചയാണ് മരിച്ചത്. മൃതദേഹം കൊല്ലറയിലുള്ള സെമിത്തേരിയില്‍ അടക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാലിത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മൃതദേഹമവിടെ മറവു ചെയ്യാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തി.

പ്രശ്ന പരിഹാരത്തിനായി കൊല്ലം ജില്ലാ കളക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. വിട്ടുവീഴ്ച്ചയ്ക്ക് ഇരുകൂട്ടരും തയാറാകാഞ്ഞതോടെ മൃതദേഹം സംസ്കരിക്കാനായില്ല.കോടതി ഉത്തരവിനെ തുടര്‍ന്ന് 2014 ല്‍ കൊല്ലം ജില്ലാ കളക്ടര്‍ നല്‍കി നിര്‍ദേശങ്ങള്‍ പാലിക്കാതെ കൊല്ലറ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. തുടർന്ന് മറ്റൊരു സ്ഥലം കണ്ടെത്താമെന്ന് മാര്‍ത്തോമ്മാ സഭ അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button