KeralaLatest News

പുതിയ അധ്യന വര്‍ഷം : സ്‌കൂളുകള്‍ക്ക് ബാലവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കൊനൊരുങ്ങിയിരിക്കുകയാണ് സ്‌കൂളുകള്‍. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശനത്തിനു തലവരിപ്പണം വാങ്ങുകയോ പരീക്ഷകള്‍ നടത്തുകയോ ചെയ്യരുതെന്ന് ബാലവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് പരാതി കിട്ടിയാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അറിയിച്ചു.. എട്ടാം ക്ലാസ് വരെ വിദ്യാര്‍ഥികളില്‍ നിന്നു നിര്‍ബന്ധിത ധനശേഖരണം നടത്തുന്നതു കുറ്റകരമാണ്. ഇത്തരം പരാതികളില്‍ കമ്മിഷന്‍ നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ പി. സുരേഷ് അറിയിച്ചു.

മഴക്കാലത്ത് യൂണിഫോമിന്റെ ഭാഗമായി കുട്ടികള്‍ ഷൂസും സോക്‌സും ധരിക്കണമെന്നു നിര്‍ബന്ധിക്കരുത്. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. കെട്ടിടങ്ങള്‍ക്ക് സുരക്ഷാഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. സ്‌കൂള്‍ ബസുകളുടെ സുരക്ഷയും ഫിറ്റ്നസ്സും ഉറപ്പുവരുത്തണം. കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുടമകള്‍ക്കും ജീവനക്കാര്‍ക്കും എതിരെ നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button