Latest NewsNattuvartha

മദ്യപിച്ച് തർക്കം; വാക്കേറ്റത്തിനൊടുവിൽ ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്നു

ആശുപത്രിയിലാക്കിയെങ്കിലും മരണം സംഭവിച്ചു

കോഴിക്കോട്: മദ്യപിച്ച് തർക്കം, കല്ലായിൽ മദ്യപിച്ച് വഴക്കുണ്ടാക്കി ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്നതായി പരാതി. കണ്ണഞ്ചേരി മാടായി വീട്ടിൽ കണ്ണൻകുട്ടിയുടെ മകൻ എം. ബാബു (46) വിനെയാണ് കിണ്ണത്തിൽ തള്ളിയിട്ട് കൊന്നത്. സംഭവത്തിൽ ബന്ധുവായ പൊക്കുന്ന് സ്വദേശി മുരളിയെ(48) ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.

‌ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള പി.വി.എസ്. ആശുപത്രിക്ക് പിന്നിലായി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത കിണറ്റിലേക്ക് ബാബുവിനെ തള്ളിയിടുകയായിരുന്നു . ബഹളത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചിലർ ഇയാളെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പി.വി.എസ്. ആശുപത്രിയിലാക്കിയെങ്കിലും മരണം സംഭവിച്ചു . സംഭവത്തിൽ മുരളിയെ ചോദ്യംചെയ്തുവരുകയാണെന്നും കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button