Latest NewsAutomobile

ഹ്യൂണ്ടായി കോനയെത്താൻ ഇനി ഏതാനും നാളുകൾ; അറിയാം കോനയുടെ സവിശേഷതകൾ

കോന സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടും

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോന എത്താനിനി കാത്തിരിപ്പ് കുറച്ച് നാളുകൾ കൂടി മാത്രം, സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോന എസ്‍യുവി ഈ ജൂലായ് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതാ കോനയെക്കുറിച്ച് ചില കാര്യങ്ങള്‍

കോനയിൽ സാധാരണ എസ്​.യു.വികളുടെ അതേ രൂപഭാവങ്ങള്‍ ,ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തം ,ചാർജിങ്​ സോക്കറ്റ് മുൻവശത്ത്​ ആണ് ഉള്ളത് . നിരത്തിലെത്തുക സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളില്‍ ആയിട്ടാണ്.

എന്നാൽ കോന സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടും , സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറും ഹൃദയം ആണുള്ളത്. വറും ഒമ്പത്​ സെക്കൻഡ് കൊണ്ട് സ്​​റ്റാൻഡേർഡ്​ കോന പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും , കൂടാതെ ആറ്​ മണിക്കൂർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ സ്​​റ്റാൻഡേർഡ്​ കോന 54 മിനിട്ട്​ കൊണ്ട് 80 ശതമാനം ചാർജാകും.

കൂടാതെ എക്​സ്​റ്റൻഡ് കോന 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കും . എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറും കരുത്തുപകരും

shortlink

Related Articles

Post Your Comments

Related Articles


Back to top button