Latest NewsIndia

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച പാകിസ്ഥാന്‍ പരസ്യത്തിന് മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ യുട്യൂബ് ചാനല്‍ വി സെവന്‍ പിക്‌ചേഴ്‌സ് ഒരുക്കിയ മോക്കാ മോക്കാ പരസ്യമാണ് പാകിസ്ഥാന് മറുപടി നൽകുന്നത്. അച്ഛനായി ഇന്ത്യയും മകന്‍ പാകിസ്ഥാനുമായാണ് അവതരിപ്പിക്കുന്നത്. പാകിസ്ഥാനനെതിരെ തോല്‍ക്കുമ്പോള്‍ മുഖം മറക്കാനാണെന്ന് പറഞ്ഞ് മകന്‍ അച്ഛന് ഒരു കര്‍ച്ചീഫ് നല്‍കുന്നു. തുടര്‍ന്ന് മകന്‍ പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയുടേത് പോലെ ഷേവ് ചെയ്ത് തരണമെന്ന് ബാര്‍ബറോട് ആവശ്യപ്പെടുന്നു. എന്നാൽ ബാർബർ വരയ്ക്കുന്നത് അഭിനന്ദൻ സ്റ്റൈൽ മീശയാണ്. പാകിസ്ഥാന്‍ ചാനലായ ജാസ് ടിവിയാണ് അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച്‌ പരസ്യമിറക്കിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button