KeralaLatest News

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോഗിച്ചിട്ടില്ല ; ജയരാജനോട്‌ ക്ഷമ ചോദിച്ച് പിജെ ആര്‍മി

കണ്ണൂര്‍ : സി.പി.എം. നേതാവ് പി. ജയരാജനോട് ക്ഷമ ചോദിച്ച് ഫേസ്ബുക്ക് ഗ്രൂപ്പ്. പിജെ ആര്‍മി എന്ന പേജ് അഡ്മിന്റെ മാപ്പ് ചോദിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പിജെ എന്ന പേരില്‍ നവമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ പേരുമാറ്റണമെന്ന് പി. ജയരാജൻ നിദ്ദേശിച്ചതിന് പിന്നാലെയാണ് മാപ്പുമായി അഡ്മിൻ രംഗത്തെത്തിയത്.

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ലെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

സഖാവേ ….
കഴിഞ്ഞ ലോകസഭാ ഇലെക്ഷന്‍ സമയത്തു #vote_for_PJ എന്ന പേരില്‍ തുടങ്ങിയതാണ് ഈ പേജ് ,ഇലെക്ഷന്‍ കഴിഞ്ഞപ്പോള്‍ പേജ് ഉപേക്ഷിക്കാന്‍ തോന്നിയില്ല പേര് മാറ്റി സൈബര്‍ മേഖലയില്‍ പോരാടാന്‍ തീരുമാനിച്ചു പേര് മാറ്റാന്‍ പലപേരുകളും കൊടുത്തൂ നോക്കി fB റിക്വസ്റ്റ് accept ചെയ്തില്ല അവസാനം #PJ_Army എന്ന പേര് fB accept ചെയ്തു …ആ പേരുമായി പേജ് മുന്‍പോട്ടു പോയി …
കഴിഞ്ഞ ദിവസം എനിക്ക് ഒരു തെറ്റ് പറ്റി ആന്തുര്‍ വിഷയത്തില്‍ #പോരാളിഷാജി fb പേജില്‍ വന്ന ഒരു പോസ്റ്റ് ഈ പേജില്‍ ഷെയര്‍ ചെയ്തു (പിന്നീട് ഡിലീറ്റു ചെയ്തു )അതിന് ക്ഷമ ചോദിക്കുന്നു …??…

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല …

പ്രസ്ഥാനത്തിന്റെ കൂടെ സഖാവിന്റെ കൂടെ എന്നും ഉണ്ടാകും …ലാല്‍ സലാം …. ??

പെരുമാറ്റാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല ഒരുതവണ പേര് മാറ്റിയത് കൊണ്ടാണോ എന്ന് അറിയില്ല ..ട്രൈ ചെയ്യുന്നുണ്ട് ….

എനിക്ക് വലുത് എന്റെ പ്രസ്ഥാനം മാണ്
കട്ടക്ക് നില്‍ക്കാവുന്ന സഖാക്കളുടെ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു…??????

shortlink

Related Articles

Post Your Comments

Related Articles


Back to top button