KeralaLatest News

സിറോ മലബാർ സഭ സ്ഥിരം സിനഡ് നാളെ

കൊച്ചി : സിറോ മലബാർ സഭ സ്ഥിരം സിനഡ് നാളെ കൊച്ചിയിൽ നടക്കും.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.വിമത വൈദികർക്കെതിരെ നടപടിവേണമെന്ന ആവശ്യം യോഗത്തിൽ ചർച്ച ചെയ്യും.റോമിലുള്ള ബിഷപ്പ് ജേക്കബ് മാനത്തോടത്ത് സിനഡിൽ പങ്കെടുക്കില്ല. വൈദികർ പരസ്യ പ്രതിഷേധം നടത്തിയ സാഹചര്യം ചർച്ച ചെയ്യും.

അതേസമയം വൈദികരുടെ അമര്‍ഷത്തില്‍ സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിഇന്നലെ വ്യക്തമാക്കിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തിരിച്ചെടുത്തതിനെതിരെയാണ് ഒരു വിഭാഗം വൈദികര്‍ അമര്‍ഷം രേഖപ്പെടുത്തിയത്. ഇതിനെതിരെയാണ് ആലഞ്ചേരിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button