Latest NewsIndia

കര്‍ണാടകത്തിലെ പ്രതിസന്ധി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍

ന്യൂ ഡല്‍ഹി: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ തുലാസിലായതോടെ പ്രതികരണവുമായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണാടകയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. എംഎല്‍മാരുമായി സംസാരിച്ചു വരികയാണെന്നും സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കര്‍ണാടകയിലെ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് ബെംഗുളൂരുവിലേയ്ക്ക് വിളിപ്പിച്ചു. അതേസമയം എംഎല്‍എമാരുടെ ബ്ലാക്ക്‌മെയിലിങ്ങിനി വഴങ്ങില്ലെന്ന് എഐസിസി വ്യക്തമാക്കി. ന്യായമായ പരാതികള്‍ പരിഗണിക്കും. എംഎല്‍എമാരുമായി സമ്പര്‍ക്കത്തിലാണെന്നും കോണ്‍ഗ്രസ് അറിയിച്ചു. എഐസിസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button