KeralaLatest News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത അ‌ഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും, മലപ്പുറത്ത് മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇടുക്കിയിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മുന്‍കരുതലെന്ന നിലയില്‍ വിവിധ ജില്ലകളില്‍ താലൂക്കടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഒറ്റ തിരിഞ്ഞു കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മഴയുടെ തോത് കൃത്യമായി നിരീക്ഷിക്കാനും നും നിര്‍ദേശമുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

എറണാകുളം ,ഇടുക്കി – 14 /7/ 2019
ഇടുക്കി – 15 /7/ 2019
മലപ്പുറം – 16 /7/ 2019
ഇടുക്കി, മലപ്പുറം – 17 /7/ 2019
പത്തനംതിട്ട ,കോട്ടയം ,എറണാകുളം,തൃശൂർ,മലപ്പുറം ,കണ്ണൂർ – 18 /7/ 2019

shortlink

Related Articles

Post Your Comments

Related Articles


Back to top button