KeralaLatest News

ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം : ഒരാളെ കാണാതായി.

കണ്ണൂർ: ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടിക്കടുത്ത് മണിക്കടവിൽ ഉച്ചയോടെയാണ് സംഭവം. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്. ജീപ്പിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാട്ടറയിൽ നിന്ന് മണി കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോകവേ ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. കാണാതായ ലിധീഷിനെ കണ്ടെത്താൻ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button