IndiaNews

ഈ രാജ്യത്തിന് ആവശ്യമുള്ള നഴ്സുമാരെ നല്കാൻ കേരളം തയ്യാർ;- മുഖ്യമന്ത്രി

ന്യൂഡൽഹി: നെതർലൻഡ്സിന് ആവശ്യമുള്ള നാൽപതിനായിരത്തോളം നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ സർക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി. നഴ്സുമാർക്ക് നെതർലൻഡ്സിൽ ക്ഷാമമുണ്ടെന്ന് സ്ഥാനപതി പറഞ്ഞപ്പോഴാണ് കേരളത്തിന്റെ സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചത്.

നെതർലൻഡ്സ് സ്ഥാനപതി മാർട്ടിൻ വാൻഡെർബർഗുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളി നഴ്സുമാരുടെ തൊഴിൽ നൈപുണ്യത്തെയും അർപണ ബോധത്തെയും സ്ഥാനപതി പ്രശംസിച്ചു. തുടർ നടപടികൾ നെതർലൻഡ്സ് എംബസിയുമായി ചേർന്ന് കേരളത്തിന്റെ റസിഡന്റ് കമ്മിഷണർ പുനീത് കുമാർ ഏകോപിപ്പിക്കും.

ആർക്കൈവ്‌സ് വകുപ്പും നെതർലാൻഡ്‌സ് ദേശീയ ആർക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് പൈതൃകങ്ങളും കേരളത്തിലെ ഇരുപതോളം മ്യൂസിയങ്ങളും വികസിപ്പിക്കും. കേരളത്തിന്റെ പ്രളയ പുനർനിർമാണം, തുറമുഖ വികസനം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു. നെതർലൻഡ്‌സ് രാജാവും രാജ്ഞിയും പ്രതിനിധി സംഘവും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button