Latest NewsIndia

വീട്ടിന്റെ ചുവരിടിഞ്ഞു വീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാറ്റ്ന : വീട്ടിന്റെ ചുവരിടിഞ്ഞു വീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ബിഹാറിലെ ബങ്ക ജില്ലയിലെ ദോരൈയ്യ പ്രദേശത്തെ ടിൽവാരി ഗ്രാമത്തിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വാർത്ത എജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു കുട്ടിക്ക് പരിക്കേറ്റു. നാട്ടുകാർ ചേർന്നാണ് ഇടിഞ്ഞു വീണ ചുവരിനിടയിൽ കുടുങ്ങി കിടന്ന കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദോരൈയ്യ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also readകണ്ണില്ലാത്ത ക്രൂരത; കെട്ടിയിട്ടിരുന്ന പോത്തിനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button