Latest NewsIndiaInternational

കശ്മീര്‍ വിഷയം: പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ ഒളിച്ചോടി

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തിൽ പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒളിച്ചോടി. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാനിൽ പ്രക്ഷോഭം നടക്കുന്നതിനെതിരെയാണ് പ്രസിഡന്റ് സംയുക്ത യോഗം വിളിച്ചത്.

ALSO READ: കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയം: പാക് അധീന കശ്മീരും,അക്സായ് ചിന്നും ഭാരതത്തിന്റേത്; – അമിത് ഷാ

പ്രധാനമന്ത്രി എത്തില്ലെന്ന് അറിഞ്ഞതോടെ സ്പീക്കര്‍ ചേംബറില്‍ നിന്ന് പുറപ്പെടും മുന്‍പ് തന്നെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. ഇന്ത്യന്‍ നടപടി ചര്‍ച്ച ചെയ്യാല്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടക്കമുള്ളവരാണ്. രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ നീക്കത്തെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്ത് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ALSO READ: അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് ഇന്ത്യക്കെതിരെ നീക്കവുമായി പാകിസ്ഥാന്‍

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തര്‍ക്കഭൂമിയാണ് കാശ്മീരെന്ന് പാകിസ്ഥാന്‍ വാദിക്കുന്നുണ്ട്. അത്തരത്തിലുള്ള മേഖലയുടെ സവിശേഷാധികാരം എടുത്തുകളയുന്നത് രാജ്യാന്തരതലത്തില്‍ത്തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന നടപടിയാണെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ഇതെല്ലാം തള്ളിയാണ് ഇന്ത്യ കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ ചരിത്രപരമായ നടപടി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button