KeralaLatest News

പ്രായപൂർത്തിയാകാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ജാഗ്രതൈ

തിരുവനന്തപുരം: പ്രായപൂർത്തിയാകാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന കുട്ടികൾക്കെതിരെ കർശന നടപടിയെടുക്കും. സെപ്റ്റംബർ ഒന്നു മുതൽ മോട്ടോർ വാഹനഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

ALSO READ: നിരോധിച്ച ക്യാമ്പസ് രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാൻ കേരള സർക്കാർ നിയമം ഉണ്ടാക്കുന്നു

സ്കൂളുകളിലേക്കും ട്യൂഷൻ സെന്ററുകളിലേക്കും വാഹനമോടിച്ചെത്തുന്ന പ്രായപൂർത്തിയാകാത്തവരെ കേന്ദ്രീകരിച്ചാകും പ്രധാനമായും പരിശോധന. മോട്ടർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള ശിക്ഷാനടപടികളാകും ഇവർക്കെതിരെ സ്വീകരിക്കുക. ഇതു പ്രകാരം, വാഹനമോടിച്ചയാൾക്ക് 25 വയസു വരെ ലൈസൻസ് അനുവദിക്കില്ല. പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ ഒരു വർഷത്തേക്കു റദ്ദാക്കുകയും ചെയ്യും.

കൂടാതെ വാഹനമോടിച്ച ആൾക്ക് 25,000 രൂപ പിഴയും 3 വർഷം വരെ തടവും ചുമത്താം. പിഴ അടച്ചില്ലെങ്കിൽ ഓരോ വർഷവും ഇതിൽ 10% വർധനയുണ്ടാകും. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ 31നു സംസ്ഥാനത്തെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാരുടെ യോഗം ട്രാൻസ്പോർട്ട് കമ്മിഷണർ വിളിച്ചുചേർത്തിട്ടുണ്ട്.

ALSO READ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസന പദ്ധതികൾ വിലയിരുത്തി

സെപ്റ്റംബർ ഒന്നു മുതൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി പിഴ ഈടാക്കുമ്പോൾ മോട്ടർ വാഹനനിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള പുതുക്കിയ നിരക്കുകളാകും ഈടാക്കുക. റോഡ് സുരക്ഷാ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി 31ന് അവസാനിക്കേണ്ടിയിരുന്ന സംസ്ഥാനമാകെയുള്ള വാഹനപരിശോധന സെപ്റ്റംബർ 14 വരെ നീട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button