ബറേലി•മതപരമായ ഘോഷയാത്രയ്ക്കിടെ വ്യത്യസ്ത സമുദായങ്ങളിലെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ ബറേലിയിലെ ഖൈലം ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച പാഗ്ധര് യാത്ര ഒരു മത കേന്ദ്രത്തിന്റെ മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ചിലയാളുകള്‍ ഘോഷയാത്രയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു സംഘങ്ങളും തമ്മില്‍ വടികള്‍ കൊണ്ട് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments