KeralaLatest NewsNews

കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി

പത്തനംതിട്ട: ഇന്നലെ പത്തനംത്തിട്ട ഇരവിപേരൂരിൽ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണം നാല് ആയി. ഞായറാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്.

ALSO READ: വട്ടിയൂര്‍കാവ് മണ്ഡലത്തിലേയ്ക്ക് പുതുമുഖങ്ങളെ വേണ്ട : മൂന്ന് രാഷ്ട്രീയക്കാരും നിര്‍ത്തുന്നത് രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞവരെ

തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സും കോഴഞ്ചേരിയിൽ നിന്നും വന്നകാറും കുട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഇരവിപേരൂർ സ്വദേശികളായ ജോബി വർഗ്ഗിസ്, അനൂപ്, അനിൽ ബെൻ തോമസ്, എന്നിവരാണ് മരിച്ചത്. അപകടത്തിന്‍റെ സി സി റ്റി വി ദ്യശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മൂതദേഹങ്ങൾ തിരവല്ലയിലെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ഫിഷറീസ് വകുപ്പിൽ പ്രോജ്കട് കോ-ഓർഡിനേറ്റർ

അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ അനിഷ് കുമാറിന് പൊള്ളലേറ്റു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button