Latest NewsNewsIndia

യുവാവ് കൂട്ടബലാത്സംഗത്തിന് ഇരയായി

മുംബൈ: യുവാവിനെ കൂട്ടബലാത്സംഗം ചെയ്തു. നവി മുംബൈയില്‍ 36 വയസ്സുകാരനാണ് അജ്ഞാത സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത്. ഇന്നലെ രാത്രിയാണ് അതിദാരുണാമയ സംഭവം നടന്നത്. വീട്ടിലേക്ക് പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവാവിനെ ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇയാളുടെ ബന്ധുക്കളുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് മൊഴി നല്‍കി. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button