Latest NewsBikes & ScootersNews

പുതിയ മാറ്റങ്ങളുമായി ബജാജ് ചേതക്ക് മടങ്ങിയെത്തുന്നു

ഒരുകാലത്ത് വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ ബജാജ് ചേതക്ക് തിരിച്ചെത്തുന്നു. ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ എത്തുന്ന ചേതക് ഒക്ടോബര്‍ 16-ന് നിരത്തിലിറങ്ങും.

ALSO READ: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയക്ക് പിന്നിലെ കാരണം പൊലീസ് കണ്ടെത്തി

അത്യാധുനിക സാങ്കേതിക വിദ്യകളാണ് ചേതക്കില്‍ ബജാജ് ഉള്‍പ്പെടുത്തിയരിക്കുന്നത്. ബ്ലൂടൂത്ത് സംവിധാനം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ വാഹനത്തിലുണ്ട്. ബജാജ് ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ് വാഹനത്തിന്റെ പേര്. വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം 1 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന.

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയ് വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കെസ്റ്റര്‍, ടൂ പീസ് സീറ്റ് എന്നിവയാണ് പുത്തന്‍ ബജാജ് ഇ-സ്‌കൂട്ടറില്‍ ബജാജ് അവതരിപ്പിച്ചിരിക്കുന്നത്. അര്‍ബനൈറ്റ് എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വാഹനം ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായ ബോഷുമായി ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്.

ALSO READ: ഇന്ത്യ സന്ദര്‍ശിക്കുന്നവർക്ക് നിർദേശങ്ങളുമായി യുഎഇ എംബസി

ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനമായ ചേതക്കിനെ 1972 ലാണ് ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കിയായിരുന്നു വാഹനത്തിന്‍റെ നിര്‍മ്മാണം. ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്‍നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്. ഇരുചക്രവാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. 2006ലാണ് ചേതക്കിന്‍റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button